വയോ അമൃതം (ടി.എസ്.പി)

വയോ അമൃതം (ടി.എസ്.പി )

60 വയസും അതിൽ കൂടുതലുമുള്ള പട്ടികവർഗ്ഗക്കാർക്കുള്ള ഒരു പദ്ധതിയാണ് വയോ അമൃതം ടി.എസ്.പി 70 പട്ടികവർഗ ഗുണഭോക്താക്കൾക്കായി സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി 2 ലക്ഷം രൂപ ഫണ്ട് നൽകി വരുന്നു. ഈ പദ്ധതി പട്ടികവർഗക്കാർക്ക് വാർദ്ധക്യ സഹജമായ രോഗങ്ങളിൽ നിന്ന് മുക്തി നേടാനും അവരുടെ ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് രോഗികൾ സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ, അവർക്ക് ഹെൽത്ത് കാർഡ് നൽകുകയും അടുത്ത സന്ദർശനത്തിൽ അത് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അടുത്ത സന്ദർശനത്തിനുള്ള തീയതികൾ ഹെൽത്ത് കാർഡിൽ അടയാളപ്പെടുത്തും. എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് സുൽത്താൻ ബത്തേരിയിലെ താലൂക്ക് ആയുർവേദ ആശുപത്രിയിൽ മാസത്തിലൊരിക്കൽ (മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ച) വയോമൃതം പദ്ധതിയുടെ രോഗികൾക്കായി ക്യാമ്പുകൾ നടത്തി വരുന്നു.

Image
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വഴി സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം.

സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്

  • ~Saturday 15 March 2025.

സന്ദർശക കൗണ്ടർ

028483
Copyright © 2025 Indian Systems of Medicine. Designed and Developed by Keltron Software Group