
ദ്രുത ലിങ്കുകൾ
നയങ്ങൾ
സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്
- ~Saturday 15 March 2025.
ഭാരതീയ ചകിത്സാ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആയുർവേദീയ സാന്ത്വന പരിചരണ പദ്ധതി.
കിടപ്പു രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടാനുപകരിക്കന്നതാണ് ശരിയായ സാന്ത്വന പരിചരണം. അവരുടെ കഷ്ടപ്പാടുകൾ നേരത്തെ തിരിച്ചറിയാനും ഒഴിവാക്കാനും അവരുടെ സ്ഥിതി മനസ്സിലാക്കി വേദനാദി വികാരങ്ങൾക്ക് ശാരീരിക-മാനസിക-ആത്‌മീയ ചികിത്സ നൽകാനും കഴിയുന്നു.
വർത്തമാന കേരളത്തിലെ അണുകുടുംബങ്ങളിൽ ഒരാൾ കിടപ്പിലായാൽ അയാളുടെ പരിചരണം നടത്താൻ ആളില്ലാത്ത അവസ്ഥയാണ്. ഈ സാമൂഹ്യ വിപത്തിനൊരു പരിഹാരമായാണ് കേരള സർക്കാർ സാന്ത്വന പരിചരണ പരിപാടികൾ നടപ്പാക്കുന്നത്. തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ഒരു പ്രാഥമിക സാന്ത്വന പരിചരണ പദ്ധതിയാണ് സ്നേഹധാര. നിയമസഭാ സബ്ജക്ട് കമ്മറ്റി 12 (എച്ച് & എഫ്ഡബ്ല്യുഡി) ഡിടിഡി 24/4/2013 യുടെ നിർദേശ പ്രകാരമാണ് ഈ പദ്ധതി ആരംഭിച്ചത്.
വേദന പോലുള്ള ലക്ഷണങ്ങളിൽ നിന്നുള്ള ആശ്വാസം.
അനിവാര്യമായ മരണത്തിനായി തയാറെടുത്തുകൊണ്ടുള്ള സമാധാനപരമായ ജീവിതം.
രോഗീപരിചരണത്തിൽ മാനസിക-ആത്‌മീയ ഭാവങ്ങൾക്ക് പ്രാധാന്യം. മരണമെത്തും വരെ കഴിയുന്നത്ര ചലനാത്മകമായ ജീവിതം നയിക്കാനുള്ള പരിചരണവും ചികിത്സയും.
രോഗികളുടെയും കുടുംബത്തിന്റെയും ആവശ്യമനുസരിച്ച് കൗൺസലിങ് ഉൾപ്പടെയുള്ള സേവനങ്ങൾ.
തിരഞ്ഞെടുത്ത ജില്ലകളിലാണ് ഐഎസ്എം വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയിൽ ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ് മേധാവി, നാം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ജോയൻറ് ഡയറക്ടർ (ഐ.എസ.എം.), ഡി.പി.എം., ഡി.എം.ഓ., മെഡിക്കൽ ടീം എന്നിവരാണുള്ളത്.
മെഡിക്കൽ ടീം രൂപീകരണം (മെഡിക്കൽ ഓഫീസർ - ഐ.എസ്.എം. & എൻ.എഛ്.എം.- വിദഗ്ധൻ, നേഴ്സ് (ജി.എൻ.എം./ പാലിയേറ്റീവ് / പാലിയേറ്റീവ് പരിശീലനം ലഭിച്ച ആയുർവേദ നേഴ്സ്), തെറാപ്പിസ്റ്റും അറ്റെൻഡറും ആയി ഒരാൾ, ആശാ പ്രവർത്തക, സന്നദ്ധ പാലിയേറ്റീവ് പ്രവർത്തകൻ, വാർഡ് മെമ്പർ.
ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആയുർവേദ സാന്ത്വന പരിചരണത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളുടെ കണക്കെടുപ്പും തിരഞ്ഞെടുപ്പും.
രോഗിയുടെയോ കുടുംബാംഗത്തിന്റെയോ അനുമതി പത്രം. തിരഞ്ഞെടുത്ത മരുന്നുകൾ വാങ്ങൽ.
പരിചരണത്തിനുള്ള അനുബന്ധ സാമഗ്രികളുടെ വാങ്ങൽ.
കേസ് ഷീറ്റ്, അസ്സെസ്സ്മെന്റ് ചാർട് എന്നിവ തയ്യാറാക്കൽ.
ഭവന സന്ദർശനം, മരുന്ന് വിതരണം, കൗൺസലിങ് - എന്നിവ ആഴ്ചയിൽ രണ്ടോ മൂന്നോ.പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ.
നിരന്തര അവലോകനം - ജില്ലാ മെഡിക്കൽ ഓഫീസറുടെ മാസം തോറുമുള്ള അവലോകനം.
കിടത്തി ചികിത്സ - കിടത്തി ചികിത്സ ആവശ്യമുള്ളവരെ അടുത്തുള്ള ആയുർവേദ ആശുപത്രിയിലേക്ക് റെഫർ ചെയ്യുന്നു.
അവലോകനവും രേഖപ്പെടുത്തലും.
പ്രതികരണങ്ങൾ.
നിരീക്ഷണം.
