സംസ്ഥാന പദ്ധതികൾ

പ്രസൂതി തന്ത്ര പദ്ധതി

പ്രസൂതിതന്ത്ര പദ്ധതി - പ്രത്യുല്പാദന ക്ഷമമായ പ്രായത്തിലുള്ള സ്ത്രീകൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ.

പ്രസൂതിതന്ത്രവും സ്ത്രീരോഗവും എന്നത് പാരമ്പര്യമായി കേരളത്തിൽ വളരെ പ്രചാരത്തിലുള്ള ഒരു ആയുർവേദ ശാഖയാണ്. ഭാതീയ ചികിത്സാ വകുപ്പ് ഈ വിഷയത്തിലുള്ള സേവനങ്ങൾ അതിന്റെ ആശുപത്രികളിലൂടെയും ഡിസ്പെൻസറികളിലൂടെയും കേരളം മുഴുവൻ നൽകിവരുന്നു.


Image

പ്രസൂതിതന്ത്രത്തിലെ പദ്ധതികൾ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നു. അതിനായി പ്രസവരക്ഷാ, ഗർഭിണീ പരിചര്യ, ആർത്തവ ക്രമക്കേടുകൾ, വെള്ളപോക്ക്, ആർത്തവ വിരാമം എന്നിവയ്ക്കുള്ള ചികിത്സയാണ് നൽകിവരുന്നത്. ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെയാണ് ഈ സേവനങ്ങൾ ലഭ്യമാവുക. സമീപിക്കുന്ന രോഗികൾക്ക് പരിശോധന, മരുന്നുകൾ കിടത്തി ചികിത്സ, ക്രിയാക്രമങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാണ്.

അടുത്ത തലമുറയുടെ ആരോഗ്യത്തെ നിശ്ചയിക്കുന്നതാണ് എന്നതിനാൽ സ്ത്രീകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. ഈ പദ്ധതിയുടെ ചികിത്സാ ഫലങ്ങൾ ആയുര് വേദത്തിന് ആർത്തവാരംഭം മുതൽ വിരാമം വരെ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കാര്യമായ സംഭാവനകൾ നല്കാൻ കഴിയും എന്ന് തെളിയിക്കുന്നു.



Image
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വഴി സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം.

സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്

  • ~Saturday 15 March 2025.

സന്ദർശക കൗണ്ടർ

027162
Copyright © 2025 Indian Systems of Medicine. Designed and Developed by Keltron Software Group